Read Time:1 Minute, 10 Second
ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു.
രാമന്തപൂർ വിവേക് നഗറിലെ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നതായി പറയുന്നു.
സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.