ബെംഗളൂരു : കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ബെലഗാവി ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്നത് സെപ്തംബർ 5 ന് ആയിരുന്നുവെങ്കിലും സെപ്തംബർ 18 ന് മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗോകാക്ക് സ്വദേശികളായ രമേഷ് ഉദ്ദപ്പ ഖിലാരി, ദുർഗപ്പ സോമലിംഗ വഡ്ഡർ, യല്ലപ്പ സിദ്ധപ്പ ഗിസ്‌നിംഗാവഗോൾ, കൃഷ്ണ പ്രകാശ് പൂജാരി, രാംസിദ്ദ ഗുരുസിദ്ദപ്പ തപ്‌സി എന്നിവരാണ് പ്രതികൾ
ഒളിവിലുള്ള ആറാം പ്രതി ബസവരാജ് വസന്ത് ഖിലാരിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
വസന്ത് ഖിലാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ സുഹൃത്താണ്. സെപ്തംബർ 5 ന് യുവതിയെയും അവളുടെ പുരുഷ സുഹൃത്തിനെയും ചായ കുടിക്കാൻ അയാൾ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
വസന്ത് ഖിലാരി പിന്നീട് യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൂട്ടിയിട്ട് തന്റെ അഞ്ച് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
വസന്ത് ഖിലാരിയും സുഹൃത്തുക്കളും ചേർന്ന് യുവതിയെയും സുഹൃത്തിനെയും മർദിക്കുകയും തുടർന്ന് ബ്ലാക്ക് മെയിൽ ചെയ്യാനായി യുവതിയുടെ വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.
യുവതിയുടെ ബാഗിൽ നിന്ന് 2000 രൂപയും കമ്മലുകളും ഇയാളുടെ എടിഎം കാർഡും പ്രതി തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
പ്രതികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും പോലീസിൽ പോയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിട്ടയക്കുകയും ചെയ്തു.
തുടർന്ന് സെപ്തംബർ 18 ന് ഒരു കവർച്ച കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതുൾപ്പെടെ നിരവധി കേസുകളിൽ തങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പ്രതികളിൽ നിന്ന് ആറ് മോട്ടോർ സൈക്കിളുകളും ഒമ്പത് മൊബൈൽ ഫോണുകളും ഒരു ചരക്ക് വാഹനവും പോലീസ് പിടിച്ചെടുത്തു.