Read Time:40 Second
ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു.
ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്.
അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.