ബെംഗളൂരു : പൂജാ അവധിക്ക് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നുമായി ഈ മാസം 19, 20, 21 തീയതികളിലാണ് 19 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിസർവേഷൻ ആരംഭിച്ചു.
തൃശ്ശൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്.
യാത്രത്തിരക്ക് കൂടുന്നതനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
പ്രത്യേക സർവീസുകൾ
ഒക്ടോബർ 19: ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്)
ഒക്ടോബർ 20: ബെംഗളൂരു-കണ്ണൂർ (രാത്രി 9.40, ഐരാവത്),
ബെംഗളൂരു-എറണാകുളം (രാത്രി 7.54, 8.52. 9.18, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു – കോട്ടയം (രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-കോഴിക്കോട് (രാത്രി 9.48-ഐരാവത് ക്ലബ്ബ് ക്ലാസ്, 8.03-രാജഹംസ),
ബെംഗളൂരു-മൂന്നാർ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പർ),
ബെംഗളൂരു – പാലക്കാട് (രാത്രി 9.48, 9.53, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.05, 9.28, 9.32, ഐരാവത് ക്ലബ്ബ് ക്ലാസ്),
മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
ഒക്ടോബർ 21: ബെംഗളൂരു-എറണാകുളം (രാത്രി 8.52, ഐരാവത് ക്ലബ്ബ് ക്ലാസ്),
ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്),
മൈസൂരു- എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).