ബെംഗളൂരുവിൽ രണ്ടര ലക്ഷത്തിലധികം തെരുവ് നായ്ക്കൾ ഉണ്ടെന്ന് ബിബിഎംപി സർവേ; ഏറ്റവും കൂടുതൽ നായ്ക്കൾ ഉള്ള പ്രദേശങ്ങൾ പരിശോധിക്കുക

0 0
Read Time:2 Minute, 43 Second

ബെംഗളൂരു: നഗരത്തിൽ ആകെ 2,79,335 തെരുവ് നായ്ക്കൾ ഉണ്ടെന്ന് തെരുവ് നായ്ക്കളുടെ കണക്കെടുപ്പ് സർവേയുടെ റിപ്പോർട്ട്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ബുധനാഴ്ചയാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത് . 2019-ൽ നടത്തിയ പഠനത്തെ അപേക്ഷിച്ച് നായ്ക്കളുടെ എണ്ണത്തിൽ 10 ശതമാനം കുറവുണ്ടായതായി സർവേ വെളിപ്പെടുത്തുന്നു.

100 സർവേയർമാരുടെ സംഘമാണ് സർവേ നടത്തിയതെന്നും തെരുവ് നായ്ക്കളുടെ വിവരങ്ങൾ ശേഖരിച്ചതായും ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ ത്രിലോക് ചന്ദ്ര റിപ്പോർട്ട് പുറത്തുവിട്ടു.

ഈ വർഷം ജൂലൈ 11 മുതൽ ഓഗസ്റ്റ് 2 വരെ 12 ദിവസങ്ങളിലായി 50 ടീമുകൾ നഗരത്തിലെ എല്ലാ സോണുകളിലും സർവേ നടത്തിയത് . വിവരങ്ങൾ ശേഖരിച്ച ശേഷം അത് വിശകലനം ചെയ്ത് റിപ്പോർട്ട് പുറത്തിറക്കുകയായിരുന്നു.

എട്ട് സോണുകളിൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കൾ ഉള്ളത് മഹാദേവപുരയിലാണ് (58,341), ആർആർ നഗറിൽ 41,226, ബൊമ്മനഹള്ളിയിൽ 39,183 ഈസ്റ്റ് സോണിൽ 37,685, യെലഹങ്കയിൽ 36,343, സൗത്ത് സോണിൽ 23,241, വെസ്റ്റ് 22,025, ദാസറഹള്ളിയിൽ ആണ് 21,221 ഏറ്റവും കുറവ് നായ്ക്കൾ ഉള്ളത് എന്നിങ്ങനെയാണ് കണക്കുകൾ.

2019 ലെ സർവേ പ്രകാരം, തെരുവ് നായ്ക്കളുടെ എണ്ണത്തിൽ നഗരത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കോർപ്പറേഷന്റെ മൃഗസംരക്ഷണ വകുപ്പ് 2019ൽ 3.10 ലക്ഷം തെരുവ് നായ്ക്കളെ കണ്ടെത്തിയിരുന്നു.

ഏകദേശം 32,000 തെരുവ് നായ്ക്കളുടെ എണ്ണം കാലക്രമേണ കുറഞ്ഞട്ടുണ്ട്. 2.79 ലക്ഷം തെരുവ് നായ്ക്കളിൽ 71.85 ശതമാനവും വന്ധ്യംകരിച്ചിട്ടുണ്ട്.

ബിബിഎംപി തെരുവ് നായ സർവേയ്ക്കായി വിവിധ സംഘങ്ങളെ രൂപീകരിച്ചതായി കോർപ്പറേഷൻ സ്പെഷ്യൽ ഹെൽത്ത് കമ്മീഷണർ ത്രിലോക് ചന്ദ്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐസിഎആർ സീനിയർ സയന്റിസ്റ്റ് ഡോ.സുരേഷും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts