Read Time:51 Second
ബെംഗളൂരു: മെട്രോ ട്രെയിനിന് ഉള്ളിലിരുന്ന് ഭക്ഷണം കഴിച്ചതിന് യാത്രക്കാരനിൽനിന്നും 500 രൂപ പിഴ ഈടാക്കി ബി.എം.ആർ.സി.
യുട്യൂബർ ആയ സുനിൽകുമാർ കോച്ചിനകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കഴഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
മെട്രോയിലെ പതിവ് യാത്രക്കാരനായ സുനിൽ കുമാറിനെ ജയനഗർ സ്റ്റേഷനിൽ നിന്നും സുരക്ഷാ വിഭാഗം പിടികൂടിയാണ് പിഴ ഈടാക്കിയത്.
മെട്രോ ട്രെയിനിനകത്തും പ്ലാറ്റുഫോമുകളിലും ഭക്ഷണം കഴിക്കുന്നതിന് കർശന വിലക്കുണ്ട്.