ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 190 കിലോമീറ്റർ തുരങ്കം നിർമിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാർ ഇതിനായി പൊതു ടെൻഡർ ക്ഷണിക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 190 കിലോമീറ്റർ ദൈർഘ്യമുള്ള ടണൽ റോഡ് നിർദേശിച്ചിട്ടുണ്ടെന്നും എട്ട് കമ്പനികൾ ഇതിന് യോഗ്യത നേടിയിട്ടുണ്ടെന്നും സാധ്യത പഠനറിപ്പോർട്ട് സമർപ്പിക്കാൻ കമ്പനികളോട് ആവശ്യപ്പെട്ടു.
ടണൽ റോഡ് എങ്ങനെയായിരിക്കണം, എത്ര വരി പാതയാകണം, എവിടെ തുടങ്ങി എവിടെ അവസാനിക്കണം, നഗരം മുഴുവനും പാത വ്യാപിപ്പിക്കാൻ സാധിക്കുമോ തുടങ്ങിയ കാര്യങ്ങൾ പഠനവിധേയമാക്കും. എന്നും അദ്ദേഹം പറഞ്ഞു.
ടണൽ റോഡ് എങ്ങനെയായിരിക്കണം, നാലോ ആറോ പാതകൾ വേണമോ, എവിടെ നിന്ന് തുടങ്ങണം അവസാനിക്കണം തുടങ്ങിയ കാര്യങ്ങൾ ഈ കമ്പനികൾ പഠിച്ച് റിപ്പോർട്ട് ചെയ്യുമെന്നും നഗരത്തിലുടനീളം ഇത് വികസിപ്പിക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.