Read Time:56 Second
താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി യാതൊരു തര്‍ക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
പുതുപ്പള്ളി തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലെ മൈക്ക് വിവാദം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് താന്‍ ആദ്യം സംസാരിച്ചോളാമെന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും അതില്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇനി മാധ്യമങ്ങളുടെ ഈ കോല് കാണുമ്പോള്‍ സൂക്ഷിച്ചേ സംസാരിക്കുവെന്നും ചിരിപടര്‍ത്തി സുധാകരന്‍ പ്രതികരിച്ചു.