കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ.
യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.
വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല.
ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്.
മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു.
കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു.
വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്.
ഡിജിറ്റൽ ട്രാക്കിംഗിലൂടെ പോലീസ് മോഷ്ടാക്കളെ കണ്ടെത്തി. ഇവരുടെ പക്കൽ നിന്നും രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈലുകളും പോലീസ് പിടിച്ചെടുത്തു.
തരുൺ ശർമയുടെ വീട്ടിലും മോഷണം നടന്നത് ഇതേ സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.