ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1 ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടക്കും.
താഴെപ്പറയുന്ന പഠനകേന്ദ്രങ്ങലിലെ നൂറ്റിനാല്പ്പതോളം വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും രക്ഷകർത്താക്കളുമാണ് പരിപാടിയുടെ ഭാഗമാവുന്നത്:
1. ‘നന്മ’ ഇലക്ട്രോണിക് സിറ്റി
2. ‘പൂത്തുമ്പി’ (ആറാട്ട് ഫിറെൻസ)
3. പ്രെസ്റ്റീജ് സൺറൈസ് പാർക്ക്
4. കോൺകോർഡ് മാൻഹാട്ടൻ
5. ‘ആൽമരം’ (ശ്രീറാം സിഗ്നിയ, അജ്‌മേര സ്റ്റോൺ പാർക്ക്)
കർണ്ണാടക മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ ക്‌ളാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് മാതൃകാക്ലാസിന് നേതൃത്വം നൽകും.
ചാപ്റ്റർ അക്കാദമിക് കോർഡിനേറ്റർ കൂടിയായ, മീരാനാരായണനാണ് മാതൃകാക്ലാസിലെ മറ്റൊരദ്ധ്യാപിക.
കർണ്ണാടക മലയാളം മിഷൻ ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാലൻ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, വിവിധ മേഖലാ കോർഡിനേറ്റർമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.