ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ.
സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്.
സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു.
ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം ചെയ്യുകയായിരുന്നു.
ഇരുവരും പ്രണയത്തിലാണെന്നും ബന്ധത്തെ കുറിച്ച് വീട്ടിൽ അറിയാമെന്നും പറഞ്ഞതോടെ പോലീസുദ്യോഗസ്ഥരിൽ ഒരാൾ യുവാവിന്റെ മുഖത്തടിച്ചു.
പിന്നാലെ കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ച് ഡോർ ലോക്ക് ചെയ്തു.
കാറിനുള്ളിൽ കയറിയ ഉദ്യോഗസ്ഥനെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൻറെ ദൃശ്യങ്ങൾ സംഘം മൊബൈലിൽ പകർത്തിയിരുന്നു.
തങ്ങൾ വിളിക്കുന്നിടത്ത് എത്തണമെന്നും അല്ലാത്തപക്ഷം ഇരുവർക്കുമെതിരെ കള്ളക്കേസ് ചുമത്തുമെന്നും സംഘം ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.