Read Time:39 Second
ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം.
നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്.
കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന.
കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ട് ഉണ്ട്.