മദ്രാസ് ഹൈക്കോടതി ഉത്തരവ്; തമിഴ്‌നാട്ടിൽ പിജി മെഡിക്കൽ കൗൺസിലിംഗ് സ്തംഭിച്ചു

0 0
Read Time:1 Minute, 53 Second

ചെന്നൈ: എംഡി (ജനറൽ മെഡിസിൻ) എന്ന ഒരു കോഴ്‌സിന്റെ ഫലം പ്രഖ്യാപിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി സമിതിയോട് നിർദ്ദേശിച്ചതിനെ തുടർന്ന് തമിഴ്‌നാട്ടിലെ എംഡി/എംഎസ് കോഴ്‌സുകളുടെ മൂന്നാം റൗണ്ട് ഫലങ്ങൾ സംസ്ഥാന സെലക്ഷൻ കമ്മിറ്റി തടഞ്ഞുവച്ചു.

ഒക്ടോബർ 5 ന്, മൂന്ന് വിദ്യാർത്ഥികളുടെ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത്, കോടതിയുടെ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ “എംഡി (ജനറൽ മെഡിസിൻ) കോഴ്‌സ് മാത്രം” ഫലം പ്രഖ്യാപിക്കില്ലെന്ന് അറിയിച്ചു അതേസമയം, മറ്റ് കോഴ്സുകൾക്ക് “ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു നിയന്ത്രണവുമുണ്ടായിരിക്കില്ല.

എന്നാൽ, സാങ്കേതിക കാരണങ്ങളാൽ എല്ലാവരുടെയും ഫലം അധികൃതർ തടഞ്ഞുവച്ചു. “മറ്റുള്ളതിൽ നിന്ന് എംഡി ജനറൽ മെഡിസിൻ റിസൾട്ട് മാത്രം വേർതിരിക്കാൻ സോഫ്റ്റ്‌വെയർ അനുവദിക്കുന്നില്ലന്നും ഈ വസ്തുത കോടതിയിൽ സമർപ്പിക്കുകയും നേരത്തെയുള്ള ആശ്വാസം തേടുകയും ചെയ്തിട്ടുണ്ട്,” സെലക്ഷൻ കമ്മിറ്റിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. “അപ്പോഴേക്കും ഇത് ക്രമീകരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts