ബെംഗളൂരുവിന് സന്തോഷവാർത്ത! ഇലക്‌ട്രോണിക്‌സ് സിറ്റി മെട്രോ ട്രെയിനുകളുടെ ആദ്യ ബാച്ച് ചൈനയിൽ നിന്ന് ഒക്ടോബർ 18ന് പുറപ്പെടും

0 0
Read Time:3 Minute, 29 Second

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിന്റെ (ആർവി റോഡ്-ബൊമ്മസാന്ദ്ര) സിവിൽ ജോലികൾ പൂർത്തിയാകുമ്പോൾ,മെട്രോ ട്രെയിനിന്റെ വരവിനായി താമസക്കാരും യാത്രക്കാരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കുള്ള മെട്രോ ട്രെയിനുകളുടെ ആദ്യ ബാച്ച് ഒക്ടോബർ 18 ന് അയയ്‌ക്കുകയും ഒരു മാസത്തിനുള്ളിൽ ബെംഗളൂരുവിൽ എത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻഫോസിസ്, ബയോകോൺ തുടങ്ങിയ കമ്പനികളുടെ ആസ്ഥാനമായ ഇലക്‌ട്രോണിക്‌സ് സിറ്റിയെയും സൗത്ത് ബെംഗളൂരുവിലെ ആർവി റോഡിനെയും യെല്ലോ ലൈൻ ബന്ധിപ്പിക്കും.

ആറ് കാറുകളുള്ള ട്രെയിനുകളുടെ ആദ്യ രണ്ട് സെറ്റ് (12 കോച്ചുകൾ) ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുമെങ്കിലും ശേഷിക്കുന്ന 204 കോച്ചുകൾ ഇന്ത്യയിൽ ടിറ്റാഗഡ് റെയിലിലുമാകും നിർമ്മിക്കുക.

ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷന്റെ (സിആർആർസി) ആദ്യ രണ്ട് മെട്രോ ട്രെയിനുകൾ ഒക്ടോബർ 18 ന് ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് ടിറ്റാഗഡ് റെയിൽ സിസ്റ്റംസിലെ മാർക്കറ്റിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ പൃഥീഷ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.

ചൈന റെയിൽവേ റോളിംഗ് സ്റ്റോക്ക് കോർപ്പറേഷനിൽ (സിആർആർസി) നിന്നുള്ള ആദ്യത്തെ രണ്ട് മെട്രോ ട്രെയിനുകൾ ഒക്ടോബർ 18 ന് ചൈനയിൽ നിന്ന് പുറപ്പെടും, ഒരു മാസത്തിനുള്ളിൽ ബെംഗളൂരുവിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതയാണ് പൃഥീഷ് ചൗധരി വാർത്താ ഏജൻസിയോട് പറഞ്ഞത്.

കൂടാതെ, സിആർആർസി നിർമ്മിക്കുന്ന മെട്രോ ട്രെയിനുകൾക്കായുള്ള രണ്ട് കാർ ബോഡികൾ ചൈനയിൽ നിന്ന് കൊൽക്കത്തയ്ക്കടുത്തുള്ള ഉത്തര്‌പരയിലുള്ള ടിറ്റാഗഡിന്റെ ഉൽപ്പാദന കേന്ദ്രത്തിലേക്ക് പോകുന്നുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിആർആർസിയിൽ നിന്നുള്ള രണ്ട് കാർ ബോഡികൾ അവയുടെ ഉൽപ്പാദന കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞാൽ, 2024 ഫെബ്രുവരിയോടെ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ട്രെയിനുകൾ വിതരണം ചെയ്യാൻ സജ്ജീകരിച്ച് അവയിൽ ജോലി ആരംഭിക്കുമെന്ന് ചൗധരി വിശദീകരിച്ചു.

2025 മാർച്ചിനുള്ളിൽ ഓർഡർ പൂർത്തിയാക്കാൻ ടിറ്റാഗഡ് പ്രതിമാസം രണ്ട് ട്രെയിനുകൾ (12 കാറുകൾ) വിതരണം ചെയ്യാൻ പദ്ധതിയിടുന്നത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts