കണ്ടാൽ മുത്തശ്ശൻ ഒരു സാദാരണകാരൻ ? എന്നാൽ തെറ്റി; കക്ഷിയുടെ കൈവശമുള്ളത് 10 കോടി രൂപയുടെ ഓഹരികൾ

0 0
Read Time:2 Minute, 34 Second

ബെംഗളൂരു: കർണാടകയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഒരു വൃദ്ധൻ തന്റെ ലളിതമായ ജീവിതശൈലിയിൽജീവിക്കുകയും എന്നാൽ കൈവശമുള്ള ഓഹരികളുടെ മൂല്യം 10 കോടി രൂപയോളം വരുമെന്ന വാർത്ത കാരണം ഇന്റർനെറ്റ് സെൻസേഷനായി മാറിയിരിക്കുന്നു,

എൽ ആൻഡ് ടി, അൾട്രാടെക്ക് എന്നിവയിൽ നിന്ന് 100 കോടിയിലധികം മൂല്യമുള്ള ഓഹരികൾ വൃദ്ധൻ സ്വരൂപിക്കുന്നതായി അവകാശപ്പെട്ട രാജീവ് മേത്ത എന്ന ഉപയോക്താവ് പങ്കിട്ട സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ കഥ വെളിച്ചത്ത് വന്നത്.

ലളിതമായ നിക്ഷേപ തന്ത്രം കോടീശ്വരനാക്കിയ വയോധികനാണ് എന്നാണ് റിപ്പോ‍ർട്ടുകൾ. ഓഹരി വിപണിയിലെ കോമ്പൗണ്ടിംഗ് മാജിക്കിലൂടെ ആസ്തി 10 കോടി രൂപ കവിഞ്ഞു.

എൽ ആൻഡ് ടി, അൾട്രാടെക് സിമൻറ്, കർണാടക ബാങ്ക് എന്നിവയുടെ ഓഹരികൾ ആണ് ദീ ർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ സഹായകരമായത്.

രണ്ട് പ്രധാന ഘടകങ്ങൾ ആണ് സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർക്ക് വേണ്ടതെന്ന് വിദഗ്ധർ പറയാറുണ്ട്. ഒന്ന് അച്ചടക്കവും ക്ഷമയും.

ഈ രണ്ട് ഘടകങ്ങൾ ദീർഘവീഷണമുള്ള നിക്ഷേപകർക്കുണ്ടെങ്കിൽ ദീർഘകാലത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ കഴിയും.

നിക്ഷേപത്തിൻെറ ദൈർഘ്യം കൂടുന്തോറും മികച്ച ഓഹരികളിൽ നിന്നുള്ള നേട്ടവും കൂടും.

ഈ സിദ്ധാന്തത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ആഗോള നിക്ഷേപ ഗുരു വാറൻ ബഫറ്റും ഇന്ത്യയുടെ ബിഗ് ബുൾ രാകേഷ് ജുൻജുൻവാലയും.

ഓഹരി വിപണിയിലെ കോമ്പൗണ്ടിംഗ് പ്രക്രിയ പിന്തുടരുന്ന നിരവധി സാധാരണക്കാരും ഓഹരി വിപണിയിൽ നിന്നിപ്പോൾ നേട്ടം കൊയ്യുന്നുണ്ട്. ഉദാഹരണമാണ് ഈ വയോധികൻ.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts