ബെംഗളൂരു : നിരവധി കക്ഷികൾ എതിർത്തിട്ടും മഹിഷ ദസറ ആഘോഷ കമ്മിറ്റിയും മൈസൂരു യൂണിവേഴ്‌സിറ്റി റിസർച്ച് സ്‌കോളേഴ്‌സ് അസോസിയേഷനും ചേർന്ന് ഒക്ടോബർ 13ന് മഹിഷ ദസറ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മഹിഷ ദസറ ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷണക്കത്ത് വിതരണം തുടങ്ങി. ക്ഷണക്കത്തിൽ ചാമുണ്ഡി ഹിൽസ് മഹിഷ ഹിൽസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ 13ന് ചാമുണ്ഡി ഹിൽസിലേക്ക് മഹിഷ പ്രതിമയിൽ പ്രാർഥന നടത്തുന്നതിനായി ബൈക്ക് റാലി സംഘടിപ്പിക്കാനാണ് സംഘാടകർ പദ്ധതിയിട്ടിരിക്കുന്നത്.
സാംസ്കാരിക പരിപാടികളും ടാബ്ലോ ഘോഷയാത്രയും മഹിഷ ദസറ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ക്ഷണക്കത്ത് മുൻ മന്ത്രിയും സാമൂഹിക പ്രവർത്തകയുമായ ബി ടി ലളിത നായിക് മഹിഷ ദസറ ഉദ്ഘാടനം ചെയ്യും.
മൈസൂരിലെ ടൗൺ ഹാളിൽ ആയിരക്കണക്കിന് ആളുകൾ ആഘോഷത്തിനായി ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി ബിജെപി അംഗങ്ങളും വലതുപക്ഷ സംഘടനകളും മഹിഷ ദസറ ആഘോഷത്തെ എതിർത്തിരുന്നു. എന്നാൽ മഹിഷ ദസറ ആഘോഷിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് സംഘാടകർ അവകാശപ്പെട്ടതായാണ് റിപ്പോർട്ട് എല്ലാ മതപരമായ ആഘോഷങ്ങളും ഭരണഘടന പ്രകാരം അനുവദനീയമാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഞങ്ങൾ ജില്ലാ ഭരണകൂടത്തിനും സിറ്റി പോലീസ് കമ്മീഷണർക്കും മുനിസിപ്പാലിറ്റിക്കും കത്തെഴുതിയിട്ടുണ്ട്, ”മഹിഷ ദസറ ആഘോഷ കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ പറഞ്ഞു.