യുവതിയുടെ അറ്റുപോയ നാല് വിരലുകൾ വീണ്ടും തുന്നിച്ചേർത്ത് ബെംഗളൂരുവിലെ ഡോക്ടർമാർ

0 0
Read Time:2 Minute, 29 Second

ബെംഗളൂരു : അബദ്ധത്തിൽ നാല് വിരലുകളും അറ്റുപോയ യുവതിയുടെ ചികിത്സ ബെംഗളൂരുവിൽ വിജയകാരം .

കാലിത്തീറ്റ വെട്ടുന്ന യന്ത്രത്തിൽ കുടുങ്ങിയതിനെ തുടർന്നാണ് മഞ്ജുള 44 എന്ന ഒരു കർഷകയുടെ നാല് വിരലുകളാണ് അറ്റുപോയത്.

ഒക്‌ടോബർ ഒന്നിന് രാവിലെ 11.30-ഓടെ കാലിത്തീറ്റ മുറിക്കുന്ന ഇലക്‌ട്രിക് യന്ത്രത്തിൽ മഞ്ജുളയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റത്.

സംഭവത്തിൽ ഇടതുകൈയുടെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും മോതിരവിരലും പൂർണമായും അറ്റുപോയിരുന്നു.

കോലാറിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം, ഉച്ചകഴിഞ്ഞ് 3 മണിയോടെ (പരിക്കിന് നാല് മണിക്കൂറിന് ശേഷം) ഹോസ്മാറ്റ് ആശുപത്രിയിൽ എത്തിച്ചത്.

മഞ്ജുളയുടെ ബന്ധുക്കൾ അറ്റുപോയ കൈവിരലുകൾ  പൊതിഞ്ഞ് ഐസ് ബോക്സിൽ വെച്ചാണ് ആശുപത്രിയിൽ എത്തിച്ചത്.

പ്രത്യേക ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്.

വിരലുകളുടെ ധമനികൾ നേർത്ത കോട്ടൺ ത്രെഡുകളുടെ വലുപ്പമാണ്. ഛേദിക്കപ്പെട്ട എല്ലാ ധമനികൾ, സിരകൾ, ഞരമ്പുകൾ, ടെൻഡോണുകൾ എന്നിവ പുനർനിർമ്മിക്കുകയും തകർന്ന എല്ലുകൾ ശസ്ത്രക്രിയാ കമ്പികൾ ഉപയോഗിച്ച് ശരിയാക്കുകയും ചെയ്തു.

ശസ്ത്രക്രിയ 12 മണിക്കൂർ നീണ്ടുനിന്നു, പുനർനിർമ്മിച്ച രക്തക്കുഴലുകളിൽ കട്ടപിടിക്കുന്നത് തടയാൻ മഞ്ജുളയ്ക്ക് ആന്റിബയോട്ടിക്കുകളും നൽകിയിട്ടുണ്ട്.

അറ്റുപോയ വിരലുകളുടെ സംരക്ഷണം മുതലുള്ള സമയോചിതമായ ഇടപെടലും ശസ്ത്രക്രിയയ്ക്കായി രോഗിയെ ആശുപത്രിയിലെത്തിച്ചതും വിരലുകളുടെ പുനഃസ്ഥാപനത്തിന് സഹായകമായി, ഡോക്ടർമാർ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts