Read Time:52 Second
ഉത്തർപ്രദേശ്: ഗംഗാ നദി തടത്തിൽ കണ്ടെത്തിയത് 2000 ഡോൾഫിനുകളെ. ഇതോടെ ഉത്തർപ്രദേശിന്റെ ജലജീവിയായി ഡോൾഫിനെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോൾഫിനുകൾ കാണപ്പെടുന്നത്.
അതുകൊണ്ടുതന്നെ തടാകങ്ങളും നദികളും മാലിന്യമുക്തമായി സൂക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.