ബെംഗളൂരു: മുസ്ലിംകള്‍ക്ക് എതിരെ ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്ത സംഘ്പരിവാര്‍ നേതാവ് അരുണ്‍ കുമാര്‍ പുത്തിലക്ക് എതിരെ ശിവമോഗ റൂറല്‍ പോലീസ് സ്വമേധയാ കേസെടുത്തു.
ശിവമോഗയില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യുവാക്കളെ സന്ദര്‍ശിച്ച ശേഷമാണ് പുത്തില പ്രകോപന പ്രസ്താവന നടത്തിയത്.
വാളേന്തിയാണ് അവര്‍ റാലി നടത്തിയത്. ഏത് തരം അനുമതിയാണ് അവര്‍ക്ക് നല്‍കിയതെന്ന് ഏതൊരാള്‍ക്കും അറിയാം.
ഹിന്ദുക്കളെ അക്രമിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ പിന്തുണ. അന്ന് ഹിന്ദുക്കള്‍ ആയുധം പൂജിക്കുകയായിരുന്നു. അത് നിറുത്തി അവര്‍ക്ക് എതിരെ ഉപയോഗിക്കണം.’ എന്നാണ് പുത്തില പറഞ്ഞത്.
ദക്ഷിണ കന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശിയായ പുത്തില കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പുത്തൂര്‍ മണ്ഡലത്തില്‍ ബിജെപി സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് റിബലായി മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
ബിജെപി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായ ആ പാര്‍ടിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസാണ് വിജയിച്ചിരുന്നത്.
സമാനമനസ്‌കരുമായി സഹകരിച്ച് രൂപവത്കരിച്ച പുത്തില സംഘ്പരിവാര്‍ സംഘടനയുടെ പ്രസിഡണ്ടാണ് അരുണ്‍കുമാര്‍.