“മതിലുകളില്ലാതെ ഭാഷയും സംസ്കാരവും പഠിപ്പിക്കണം”: അഞ്ചു പുതിയ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് മലയാളം മിഷൻ

0 0
Read Time:4 Minute, 3 Second

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ, ബെംഗളൂരു സൗത്ത് മേഖലയ്ക്ക് കീഴിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 1ലുള്ള അഞ്ച് പുതിയ മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ‘നിയോടൗ’ണിലെ ‘സ്‌മോൺഡോവില്ലേ’ ക്ലബ്ഹൌസിൽ വെച്ച് നടന്നു.

മലയാളം നമ്മുടെ അമ്മയാണ്, മാതൃഭാഷയാണ്; ജാതിമതരാഷ്ട്രീയങ്ങൾക്കതീതമായി നിന്നുക്കൊണ്ട് മതിലുകളില്ലാതെ മലയാളഭാഷ പഠിപ്പിക്കുകയും സ്നേഹമസൃണമായ ജീവിതം പടുത്തുയർത്താനുള്ള അറിവുകൾ കുട്ടികൾക്ക് പകർന്നുകൊടുക്കുകയും ചെയ്യുക എന്നതാണ് മലയാളം മിഷന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റും 2022ലെ ‘ഭാഷാമയൂരം’ പുരസ്കാരജേതാവുമായ കെ. ദാമോദരൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് സിറ്റി ഫേസ് 1ലെ അഞ്ചു പുതിയ പഠനകേന്ദ്രങ്ങളുടെ സംയുക്തമായ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസിമലയാളികളുടെ പുതുതലമുറകളിലേക്ക് കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈമാറ്റം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മൾ ഓരോരുത്തരും നിർവഹിക്കേണ്ടതെന്നും അതിനായി മലയാളം മിഷന്റെ പഠനകേന്ദ്രങ്ങൾ സദാ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

നിയോടൌൺ നിവാസികളുടെ കൂട്ടായ്മയായ ‘നന്മ’യുടെ കീഴിലുള്ള പഠനകേന്ദ്രം, ആറാട്ട് ഫിറെൻസയിലെ ‘പൂത്തുമ്പി’ പഠനകേന്ദ്രം, നീലാദ്രി റോഡിലെ ശ്രീറാം സിഗ്നിയ, അജ്‌മേര സ്റ്റോൺ പാർക്ക് എന്നീ അപാർട്മെന്റുകൾ ചേർന്ന് നടത്തുന്ന ‘ആൽമരം’ പഠനകേന്ദ്രം, പ്രെസ്റ്റീജ് സൺറൈസ് പാർക്ക് പഠനകേന്ദ്രം, കോൺകോർഡ് മാൻഹാട്ടൻ പഠനകേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച, ഒക്ടോബർ 7ന് വൈകിട്ട് സ്‌മോൺഡോവില്ലേ ക്ലബ്സ്സിഹൌസിൽ വെച്ച് നടന്നത്. ബാംഗ്ലൂർ സൗത്ത് മേഖലയ്ക്ക് കീഴിലാണ് ഈ പഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നൂറോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഇരുപതോളം അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ കർണ്ണാടക മലയാളം മിഷൻ സെക്രട്ടറി ഹിത വേണുഗോപാലൻ മിഷന്റെ പ്രവർത്തനരീതികൾ സദസ്സിന് വിശദീകരിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, വിവിധ മേഖലാ കോർഡിനേറ്റർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ‘നന്മ’യിലെ നിലവിലെ വിദ്യാർത്ഥികൾക്കുള്ള ‘സൂര്യകാന്തി’ പഠനോത്സവത്തിന്റെയും ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരത്തിന്റെയും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

ഉദ്ഘാടനത്തെ തുടർന്ന് ദാമോദരൻ മാഷുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ട മാതൃകാ ക്ലാസ് നടന്നു. കർണ്ണാടക ചാപ്റ്റർ അക്കാദമിക് കോർഡിനേറ്ററും 2022ലെ ‘ബോധി’ അധ്യാപക അവാർഡ് ജേതാവുമായ മീരാനാരായണനായിരുന്നു മാതൃകാക്ലാസിലെ മറ്റൊരദ്ധ്യാപിക

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts