ബെംഗളൂരു: കുടുംബങ്ങളുടെ ഭാഗമായ വളർത്തുമൃഗങ്ങൾ ബെംഗളൂരുവിൽ വർദ്ധിച്ചു വരികയാണ്.
നഗരത്തിലെ പൊതു ഇടങ്ങൾ വളർത്തുമൃഗങ്ങളേ കൂടി ഉൾക്കൊള്ളിക്കണമെന്ന് അവരുടെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നു.
ഷോപ്പിംഗ് മാളുകൾ , സിറ്റിയുടെ മിക്ക ഇടങ്ങളിലേക്കും അവരുടെ വളർത്തുമൃഗങ്ങളെ സ്വാഗതം ചെയ്യാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്.
ഉടമസ്ഥർ പുറത്തേക് യാത്ര തിരിക്കുമോൾ വീട്ടിൽ തനിച്ചാകുന്ന വളർത്തുമൃഗങ്ങളുടെ കാര്യങ്ങൾ പലപ്പോഴും ആസൂത്രണം ചെയ്യേണ്ടതയാണ് വരാർ.
മാളുകൾ വളർത്തുമൃഗങ്ങൾക്കായി വാതിലുകൾ തുറന്നാൽ, അത് കൂടുതൽ സന്ദർശനങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മനുഷ്യർക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും ഷോപ്പിംഗ് ആനന്ദകരമായ അനുഭവമാക്കുകയും ചെയ്യുമെന്ന് വളർത്തുമൃഗങ്ങളുടെ രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
2023 ജൂണിൽ, ബന്നാർഗട്ട റോഡിലെ വേഗ സിറ്റി മാൾ, 2023 ജൂണിൽ വളർത്തു മൃഗങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ചു.
മാൾ പെറ്റ് ട്രോളികൾ പോലും നൽകുന്നുണ്ട്. ഇത് ഉപഭോക്താക്കളെ അവരുടെ വളർത്തു മൃഗങ്ങൾക്കൊപ്പം ഷോപ്പുചെയ്യാൻ അനുവദിക്കുന്നു.
എന്നാൽ തങ്ങളുടെ മാളുകളിൽ വളർത്തുമൃഗങ്ങളെ അനുവദിക്കാൻ ആലോചിക്കുന്നതായി ബ്രിഗേഡ് ഗ്രൂപ്പും ഫോറം മാൾ അധികൃതരും അറിയിച്ചിട്ടുണ്ട്.
വേഗ സിറ്റി മാളിന്റെ ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണം വളരെ മികച്ചതാണ്. പ്രതിമാസം 200-300 വളർത്തുമൃഗ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളുമായി എത്തുമെന്നും വാരാന്ത്യങ്ങളിൽ എണ്ണം അതിലും ഉയരുമെന്നും വേഗ സിറ്റി മാളിന്റെ മാനേജർ അജിത് ഖേംക കൂട്ടിച്ചേർത്തു.