കേരളീയം മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു 

0 0
Read Time:4 Minute, 44 Second

ബെംഗളൂരു: കേരളത്തിന്റെ മാതൃക ലോകത്തിന്റെ മുന്നിലേക്ക് അവതരിപ്പിക്കുന്ന മഹാസംഗമമാണ് കേരളീയം.

നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ ലോകമെമ്പാടുമുളള മലയാളികൾക്ക് കേരളീയം ഓൺലൈൻ മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.

keraleeyam.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മെഗാ ക്വിസിൽ പങ്കെടുക്കാം

ക്വിസ് മത്സരഘടന

1. കേരളീയം മെഗാ ഓൺലൈൻ ക്വിസ്സിൽ എല്ലാ പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം

2. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ keraleeyam.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

3. ഇതിനുള്ള വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തേണ്ടതും മൊബൈൽ നമ്പറിൽ/ ഇമെയിലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്.

3. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും മോക്ക് ടെസ്റ്റിന് അവസരം ഉണ്ടായിരിക്കും

4. ഇതൊരു വ്യക്തിഗത മത്സരമാണ് 

5. എല്ലാ മത്സരാർത്ഥികളും ഒരേ സമയമാണ് ഓൺലൈൻ ക്വിസിൽ പങ്കെടുക്കേണ്ടത്

6. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും നിശ്ചയിക്കുന്ന തീയതിയിൽ നിങ്ങൾക്ക് തന്നിരിക്കുന്ന ലോഗിൻ ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

7. കേരളീയം വെബ്സൈറ്റായ keraleeyam.kerala.gov.in ൽ ഓൺലൈൻ ക്വിസ് സംബന്ധിച്ച വിവരങ്ങൾലഭിക്കും

8. രജിസ്ട്രേഷൻ സമയത്ത് തന്നിരിക്കുന്ന ഇ-മെയിൽ/ മൊബൈൽ നമ്പറിൽ ഓൺലൈൻ ക്വിസ് സംബന്ധിച്ച അറിയിപ്പ് ലഭിക്കും

9. ഓൺലൈൻ ക്വിസിൽ ആകെ 50 ചോദ്യങ്ങൾ ഉണ്ടായിരിക്കും

10. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും

11. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്ക്കാരം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക

12. ഒരു സമയം സ്‌ക്രീനിൽ ഒരു ചോദ്യം മാത്രമേ ഉണ്ടാകൂ

13. ഒരു ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്താൻ പരമാവധി ലഭിക്കുന്ന സമയം 10 ​​സെക്കന്റ് ആയിരിക്കും.

14. ഉത്തരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം

15. തന്നിരിക്കുന്ന 4 ഓപ്ഷനിൽ നിന്നും അനുയോജ്യമായ ഒന്ന് ക്ലിക്ക് ചെയ്യേണ്ടതാണ്  

16. പത്ത് സെക്കന്റിന് ശേഷമേ അടുത്ത ചോദ്യം സ്‌ക്രീനിൽ തെളിയുകയുളളൂ

17. ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ അത് മാറ്റാൻ സാധിക്കില്ല

18. ഓരോ ശരി ഉത്തരത്തിനും ഒരു മാർക്ക് വീതം ലഭിക്കുന്നതാണ്

19. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല

20.സമനില വരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ശരിയായ ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയെ വിജയിയായി തീരുമാനിക്കും

21. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും

22. ജില്ലാതല വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന കേരളീയം മെഗാക്വിസ് ഗ്രാന്റ് ഫിനാലെയിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ലഭിക്കും

23. ഗ്രാന്റ് ഫിനാലെ വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം, കൂടാതെ മെമന്റോ, സർട്ടിഫിക്കറ്റ് തുടങ്ങിയവയും ഉണ്ടായിരിക്കും

24. പങ്കെടുക്കുന്നവർക്കുളള സർട്ടിഫിക്കറ്റ് മത്സരശേഷം വീണ്ടും ഡൗൺലോഡ് ചെയ്യാവുന്നതാണ്

25. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts