Read Time:1 Minute, 21 Second
ബെംഗളൂരു: കർണാടകയിൽ ഉള്ളിവിലയിൽ വർധന. മഴയുടെ ലഭ്യത കുറഞ്ഞത് ഉള്ളി വില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച 15 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന ഒരു കിലോ ഉള്ളിയുടെ വില 40 മുതൽ 45 രൂപ വരെയായി.
ഉള്ളി കൃഷി ചെയ്യുന്ന പ്രദേശങ്ങളായ ചിത്രദുർഗ, ചിക്കബെല്ലാപുര, ഗദഗ്, വിജയപുര, തുടങ്ങിയ പ്രദേശങ്ങളിൽ മഴ കുറഞ്ഞതിനാൽ താരതമ്യേന കുറഞ്ഞ വിളവാണ് ലഭിച്ചത്.
കർണാടകയുടെ ഉള്ളി ആവശ്യത്തിന്റെ വലിയൊരു ഭാഗം പൂനെയിൽ നിന്നിം നാസിക്കിൽ നിന്നും എത്തിയിരുന്നെങ്കിലും മഴ കുറവായതിനാൽ പൂനെയിൽ നിന്നും നാസിക്കിൽ നിന്നുമുള്ള സപ്ലൈസ് നിർത്തിവച്ചു.
നിലവിൽ, വരൾച്ച കാരണം കർണാടക അതിന്റെ മൊത്തം ശേഷിയുടെ 40% ഉള്ളി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ദസറ, ദീപാവലി സീസണുകളിൽ ഉള്ളി വില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.