ബെംഗളൂരു: അത്തിബെലെ തീപിടിത്തത്തിൽ വ്യാഴാഴ്ച നഗരത്തിലെ സെന്റ് ജോൺസ് ആശുപത്രിയിൽ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 16 ആയി . പരിക്കേറ്റ മറ്റൊരാൾ വിക്ടോറിയ ആശുപത്രിയിൽ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു . നിലവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ആണ് കേസ് അന്വേഷിക്കുന്നത്.
വെങ്കിടേഷ് എന്ന യുവാവാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ സുഹൃത്തിനൊപ്പം പടക്കം വാങ്ങാൻ പോയതായിരുന്നു വെങ്കിടേഷ് . ഗുരുതരമായി പൊള്ളലേറ്റ വെങ്കിടേഷ് സെന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിയിരുന്നു. സുഹൃത്ത് മുരളി തീയിൽ നിന്ന് രക്ഷപ്പെട്ടു. തൊഴിൽപരമായി ബോഡി ബിൽഡറും ഫോട്ടോഗ്രാഫറുമായിരുന്നു വെങ്കിടേഷ്.
പരിക്കേറ്റ 19 കാരനായ ദിനേശ് ബുധനാഴ്ച വൈകുന്നേരം വിക്ടോറിയ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ഒക്ടോബർ ഏഴിന് ദിനേശിന്റെ ജന്മദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത് . മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച 16 പേരിൽ 15 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും ഒരാൾ കർണാടക സ്വദേശികളുമാണ്.