ബെംഗളൂരു: റൈഡ് റദ്ദാക്കിയ യുവതിക്ക് ബംഗളൂരു ടാക്‌സി ഡ്രൈവർ വാട്ട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച് ശല്യം ചെയ്യുന്നതായി പരാതി, യാത്ര റദ്ദാക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ദിനേശ് എന്നാണ് ടാക്‌സി ഡ്രൈവറിന്റെ പേര്. യുവതി റൈഡ് ബുക്ക് ചെയ്‌തെങ്കിലും പകുതിക്ക് വെച്ചു റൈഡ് ക്യാൻസൽ ചെയ്യുകയായിരുന്നു.
എന്നാൽ യാത്ര റദ്ധാക്കിയതോടെ യുവതിയെ വിളിച്ച ഡ്രൈവർ, താൻ ഇതിനകം 5 കിലോമീറ്റർ സഞ്ചരിച്ച് യുവതിയുടെ സ്ഥലത്തിന് അടുത്താറായെന്ന് പറയുകയും സവാരി തുടരണമെന്ന് നിർബന്ധിക്കുകയും ചെയ്തിരുന്നു.
“യുവതിയുടെ കുഞ്ഞ് കരയുന്നതിനാൽ കാർ ഡ്രൈവറോട് വേഗം എതാൻ ആവശ്യപ്പെട്ടെങ്കിലും പറഞ്ഞതിലും അധികമായി രണ്ട് മിനിറ്റ് കൂടി കാത്തിരുന്നു, പക്ഷേ റൂട്ടിൽ ക്യാബ് കാണാതായതോടെ, ട്രിപ്പ് ക്യാൻസൽ ചെയ്ത് യുവതി ഓട്ടോറിക്ഷയിൽ കയറി പോകുകയായിരുന്നെനും യുവതിയുടെ ഭാഗം പറയുന്നു. ട്രിപ്പ് ക്യാൻസൽ ചെയ്തതിന് ഡ്രൈവറോടെ യുവതി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ യുവതിയുടെ ന്യായീകരണങ്ങളും ക്ഷമാപണങ്ങളും വകവെക്കാതെ ഡ്രൈവർ നിരന്തരമായ കോളുകളും വാട്ട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയക്കുന്നത് തുടരുകയായിരുന്നു. തുടർന്നാണ് ഒക്‌ടോബർ ഒമ്പതിന് ബെംഗളൂരുവിലെ ബസപുരയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയത്. യുവതിക്ക് ഡ്രൈവർ അയച്ചു നൽകിയ ഫോട്ടോയുടെ സ്‌ക്രീൻഷോട്ടുകളെല്ലാം പൊലീസിന് നൽകി.
എന്നാൽ യാത്ര റദ്ദാക്കിയ ശേഷം, ഡ്രൈവർക്ക് തന്റെ ഫോൺ നമ്പർ എങ്ങനെ ലഭിച്ചുവെന്നാണ് യുവതിയുടെ ചോദ്യം. ഡ്രൈവറെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ഓൺലൈൻ ഗതാഗത നെറ്റ് വർക്ക് സംവിധാനാം വാക്ക്ദാനം ചെയുന്ന ആപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി സെക്ഷൻ 354 എ, ഐടി ആക്ട് എന്നിവ പ്രകാരം ലൈംഗികാതിക്രമത്തിന് ഡ്രൈവറിനെതിരെ കേസെടുത്തിട്ടുണ്ട്.