Read Time:1 Minute, 3 Second
ബെംഗളൂരു: വർഷങ്ങൾക്ക് ശേഷം ബെംഗളൂരു-മലപ്പുറം ഡീലക്സ് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കേരള ആർ.ടി.സി.
പൂജ സ്പെഷ്യലായി ഓടുന്ന ബസ് വാരാന്ത്യങ്ങളിൽ സ്ഥിരമാകുമെന്ന് അറിയിപ്പുകൾ.
20, 25 ദിവസങ്ങളിൽ ബംഗളുരുവിൽ നിന്നും മലപ്പുറത്തേക്കും. 19, 24 ദിവസങ്ങളിൽ മലപ്പുറത്തുനിന്നും ബെംഗളുരുവിലേക്കുമാണ് സർവീസുകൾ.
644 രൂപയാണ് ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ ഭാഗത്തുനിന്നും സമ്മർദ്ദം ശക്തമായതോടെയാണ് മലപ്പുറം ജില്ലാ ആസ്ഥാനത്തേക്ക് വീണ്ടും സർവീസ് തുടങ്ങുന്നത്.
നിലവിൽ മഞ്ചേരി , മലപ്പുറം, ഭാഗങ്ങളിലേക്കുള്ളവർ പെരിന്തൽമണ്ണ , നിലമ്പൂർ ഡിപ്പോകളിൽ എത്തിയാണ് ബെംഗളുരുവിലേക്ക് ബസ് കയറുന്നത്.