Read Time:1 Minute, 19 Second
ചെന്നൈ: നവജാത ശിശുവിനെ കൂവം നദിയിലെറിഞ്ഞ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയിൽ എഗ്‌മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ ശരീരം ബാഗിലാക്കി കൊണ്ടുവന്ന് കോ ഓപ്‌ടെക്‌സിനു സമീപത്തെ പാലത്തിൽ നിന്ന് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
തുടർന്ന് ഇയാൾ പാലത്തിനു സമീപം ഇരുന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ജനിച്ചപ്പോൾ ജീവനില്ലാതിരുന്നതിനാൽ കുട്ടിയുടെ ശരീരം നദിയിലെറിയുകയായിരുന്നു എന്നാണ് പിതാവിന്റെ വിശദീകരണമെന്ന് പോലീസ് പറഞ്ഞു.
കോടമ്പാക്കം സ്വദേശിയായ ഇയാൾ മദ്യ ലഹരിയിലായിരുന്നെന്നും കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.