ദില്ലി: മെട്രോ ട്രെയിനിലെ കമിതാക്കളുടെ റീൽ വൈറൽ .
ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്.
https://twitter.com/ShashikantY10/status/1711688980616675372?ref_src=twsrc%5Etfw
നിരവധി പേർ വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും തുടർന്ന് അവളുടെ വായിൽ നിന്ന് യുവാവിന്റെ വായയിലേക്ക് പകരുകയും ചെയ്തു.
ആളുകളുടെ ശ്രദ്ധ നേടാനുള്ള ബോധപൂർവമായ ശ്രമമാണ് കമിതാക്കളുടേതെന്ന് കൂടുതൽ പേരും കുറ്റപ്പെടുത്തി.
വീഡിയോ പ്രചരിച്ചതോടെ ഡൽഹി മെട്രോ രംഗത്തെത്തി.
ഇത്തരം സംഭവങ്ങൾ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ഡൽഹി മെട്രോ ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരം അറിയിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചെന്നും ഡിഎംആർസി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, മെട്രോ ട്രെയിനുകൾക്കുള്ളിൽ ചിത്രീകരിച്ച വീഡിയോകൾ റീൽസായി വ്യാപകമായി പ്രചരിക്കുന്നു. ഇതിൽ പലതും വിവാദമായി. മെട്രോ ട്രെയിനുകൾ എന്റർടെയിൻമെന്റിനുള്ളതല്ലെന്നും യാത്ര ചെയ്യാനാണെന്നും ഡൽഹി മെട്രോ വ്യക്തമാക്കി.
https://x.com/ShashikantY10/status/1711688980616675372?s=20