വാട്സാപ്പിൽ ഇനി എ. ഐ സ്റ്റിക്കറുകൾ നിർമിക്കാം!! എങ്ങനെ എന്ന് നോക്കാം

0 0
Read Time:1 Minute, 46 Second

നിരവധി അപ്‌ഡേറ്റുകളാണ് വാട്‌സാപ്പ് അടുത്ത കാലത്തായി പുറത്തിക്കുന്നത്.

ഇപ്പോഴിതാ എ.ഐ ടൂള്‍ ഉപയോഗിച്ച്‌ സ്റ്റിക്കര്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു അപ്‌ഡേഷനുമായി രംഗത്ത് വന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍.

ലാമ 2 സാങ്കേതികവിദ്യയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഒരുമിച്ച്‌ ചേര്‍ത്താണ് എ.ഐ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃതമായി സ്റ്റിക്കറുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വാട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ അവതരിപ്പിക്കപ്പെട്ട ഈ അപ്‌ഡേഷന്‍ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

എ.ഐ സ്റ്റിക്കര്‍ നിര്‍മ്മിക്കേണ്ട രീതി

1,WhatsAppല്‍ ഒരു ചാറ്റ് തുറക്കുക.

2,’more’ ഐക്കണ്‍ ടാപ്പുചെയ്യുക

3,’സൃഷ്ടിക്കുക’ തിരഞ്ഞെടുക്കുക. ആവശ്യപ്പെടുകയാണെങ്കില്‍, ‘തുടരുക’ ടാപ്പുചെയ്യുക.

4,നിങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റിക്കറിനായി ഒരു വിവരണം നല്‍കുക.

5,നാല് സ്റ്റിക്കറുകള്‍ വരെ ജനറേറ്റ് ചെയ്യും.

6,വിവരണം എഡിറ്റ് ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും ശ്രമിക്കാവുന്നതാണ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts