Read Time:1 Minute, 12 Second
ബെംഗളൂരു : കോളേജ് വിദ്യാർഥിനിയെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
ബല്ലാരിയിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തെന്നും ഒരാളെ തിരയുകയാണെന്നും പോലീസ് പറഞ്ഞു.
ബികോം വിദ്യാർഥിനിയായ 20-കാരിയെയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടി തന്നെയാണ് ബല്ലാരി വനിതാ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
ബല്ലാരി സ്വദേശികളായ നവീൻ, സാഖിബ്, തനു എന്നിവരാണ് അറസ്റ്റിലായത്. സഹോദരനെന്ന വ്യാജേന പ്രതികളിലൊരാൾ വിദ്യാർഥിനിയെ കോളേജിന് പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി കൊപ്പാളിലെ ഹോട്ടലിലെത്തിച്ച് മദ്യംനൽകി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പെൺകുട്ടി പറഞ്ഞതായി പോലീസ് പറഞ്ഞു.