Read Time:1 Minute, 6 Second
ബെംഗളൂരു: മൈസൂരു – ഊട്ടി ദേശീയപാതയിൽ മലയാളികളുടെ കാർ തടഞ്ഞുനിർത്തി 40 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ 10 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും 21 ലക്ഷം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ചത് ഉൾപ്പെടെ 4 കാറുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
സെപ്റ്റംബർ 27ന് രാത്രി ഗുണ്ടൽപേട്ടിലെ ബെണ്ടല്ഗളളി ഗേറ്റിലാണ് കേരളത്തിലേക്ക് പോകുകയായിരുന്നു. റഹീമിനെയും നൗഫലിനെയും കാർ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു.
പണത്തിന് പുറമെ ഇവർ ധരിച്ചിരുന്ന സ്മാർട്ട് വാച്ചും മൊബൈൽ ഫോണുകളും സംഘം കവർന്നിരുന്നു.
സംഭവത്തിൽ സംഘത്തിലെ പ്രധാനിക്കായി കേരളത്തിന് പുറമെ തമിഴ്നാട്ടിലും ഗോവയിലും വലവിരിച്ചിട്ടുണ്ട്.