ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് സ്കൂളുകളിലൊന്നായ സൗന്ദര്യ സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ 8 ടേബിൾ ടെന്നീസ് ടൂർണമെന്റ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.
സിംഗപ്പൂരിൽ നടന്ന അഞ്ചാമത് ഏഷ്യൻ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവും അസാധാരണ ടേബിൾ ടെന്നീസ് താരവുമായ രക്ഷിത് രാജേന്ദ്ര ബരിഗിദാദ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ചെയർമാൻ സൗന്ദര്യ പി മഞ്ചപ്പ, മാനേജിംഗ് ഡയറക്ടർസുനിത പി മഞ്ചപ്പ, സിഇഒ കീർത്തൻ കുമാർ, മാനേജിംഗ് ട്രസ്റ്റി വരുൺ കുമാർ, പ്രിൻസിപ്പൽ രേണുക ദേവി,
ചീഫ് റഫറി ഷാം മനോഹർ, ഓൾ ഇന്ത്യ ടേബിൾ ടെന്നീസ് ഫെഡറേഷൻ, സിബിഎസ്ഇ നിരീക്ഷകൻ ലോകേഷ്. നാഷണൽ പബ്ലിക് സ്കൂൾ ഫിസിക്കൽ ഇൻസ്ട്രക്ടർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 67 സ്കൂളുകൾ പങ്കെടുത്തു.
350 ൽ അധികം മത്സരാർത്ഥികൾ അണ്ടർ 14, അണ്ടർ 17 ,അണ്ടർ 19 വിഭാഗങ്ങളിൽ മൽസരിക്കാൻ എത്തി.
രണ്ടാം തവണയാണ് സൗന്ദര്യ സെൻട്രൽ സ്കൂൾ , സിബിഎസ്ഇയുടെ ടേബിൾ ടെന്നിസ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.