Read Time:1 Minute, 7 Second
ബെംഗളൂരു: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി.
കോഴിക്കോട് താഴെക്കോട് മുക്കം കരികുഴിയാൻ വീട്ടിൽ കെ.കെ ഷർഹാൻ(31) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഷർഹാനെ എംഡിഎംഎയുമായി പിടികൂടിയത്.
ഇയാളെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി,പിഇഒമാരായ രാജേഷ് കോമത്ത്,പി.കെ മനോജ്,സിഇഒമാരായ കെ.വി രാജീവൻ,കെ.എം മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.