ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം കൃത്യസമയത്ത് പ്രകടനം കാഴ്ച്ചവെക്കുന്നതിന് അംഗീകാരം.
ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കൃത്യസമയം കാഴ്ചവെക്കുന്ന ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അംഗീകാരം നൽകിയത്.
‘ദ ഓൺ-ടൈം പെർഫോമൻസ് മന്ത്‌ലി റിപ്പോർട്ട്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി ബെംഗളുരുവിലെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) “ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളം” ആണെന്ന് അഭിപ്രായപ്പെട്ടത്.
അതേയസമയം KIA അതിന്റെ യാത്രക്കാർക്ക് കൃത്യസമയത്ത് പുറപ്പെടൽ അനുഭവം “അത്ഭുതകരമായ” നിലനിർത്തി എന്ന് എയർപോർട്ട് ഓപ്പറേറ്ററായ BIAL – ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു .
ജൂലൈയിൽ 87.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും സെപ്റ്റംബറിൽ 88.51 ശതമാനവും കൃത്യനിഷ്ഠ പാലിച്ചതായി വാർത്താ ഏജൻസികളെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു.
കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് അതിന്റെ ടെർമിനൽ 2-ൽ നിന്ന് ഒരു മാസം മുമ്പാണ് അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത്.