Read Time:41 Second
എരുമേലി: ശബരിമലയിലേക്ക് പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു.
ഇന്നു രാവിലെ 6.15ഓടെയാണ് അപകടം.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
കർണാടക കോലാറിൽ നിന്നുള്ള ഭക്തരുടെ വാഹനമാണ് മറിഞ്ഞത്.
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
വാഹനം ഇപ്പോളും റോഡിനു കുറുകെയായി കിടക്കുകയാണ്
രക്ഷാപ്രവർത്തനം തുടരുന്നു. ശബരിമല പാതയിൽ ഗതാഗത തടസം