ബെംഗളൂരു: കർണാടകയിലെ ദാവൻഗരെ ജില്ലയിലെ ഗുസ്തി കളത്തിൽ 13 വയസ്സുള്ള ഗുസ്തി താരത്തെ മരിച്ച നിലയിൽ കണ്ടെത്തി.
ഹരിഹര ടൗണിൽ താമസിക്കുന്ന കാവ്യ പൂജാർ ആണ് കൊല്ലപ്പെട്ടത്, തിങ്കളാഴ്ചയാണ് സംഭവം.
ഗുസ്തിയിൽ നിരവധി പുരസ്‌കാരങ്ങളും മികച്ച പേരും കാവ്യ നേടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കാവ്യ ആത്മഹത്യാചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല .
കാവ്യ ധാർവാഡിലെ ഗുസ്തിക്കാരുടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു കാവ്യ . രണ്ട് ദിവസം മുമ്പാണ് ഹരിഹരയിലെ വീട്ടിൽ വന്നത്.
തുടർന്നു തിങ്കളാഴ്ച പുലർച്ചെ പരിശീലനത്തിനായി ഗുസ്തി കളത്തിൽ എത്തിയ പെൺകുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ഹരിഹര ടൗൺ പോലീസ് കേസെടുത്തു.
കാവ്യ ഗുസ്തി താരങ്ങളുടെ കുടുംബത്തിൽ നിന്നുള്ളയാളാണെന്നും പ്രകടനം നടത്താൻ സമ്മർദം ചെലുത്തിയിരുന്നതായും വൃത്തങ്ങൾ പറഞ്ഞു.
കൂടുതൽ അന്വേഷണം നടക്കുകയാണ്.