നമ്മ മെട്രോയിൽ സർക്കസ്; നാല് വിദ്യാർത്ഥികൾക്ക് പിഴ

0 0
Read Time:1 Minute, 47 Second

ബെംഗളൂരു: നമ്മുടെ മെട്രോയിൽ സർക്കസ് നടത്തിയ നാല് വിദ്യാർത്ഥികൾക്ക് പിഴ.

ഇന്നലെ രാത്രി 11 മണിയോടെ ഗ്രീൻ ലൈൻ മെട്രോയിൽ യെലച്ചേനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് വിദ്യാർഥികൾ മെട്രോയിൽ അഭ്യാസം കാഴ്ചവെച്ചത്.

മെട്രോയിൽ യാത്ര ചെയ്യുന്നസമയത്, നിൽക്കുന്നവർക്ക് പിടിക്കാൻ സഹായകമായ ഹാൻഡിൽ ഉപയോഗിച്ചായിരുന്നു കുട്ടികളുടെ സർക്കസ്.

റോളിംഗ് അഭ്യാസം നടത്തിയ കുട്ടികളായ മീറ്റ് പട്ടേലിന്റെയും മറ്റ് മൂന്ന് വിദ്യാർത്ഥികളുടെയും പെരുമാറ്റം ഇതിനകം പ്രകോപിതമായിരുന്നു എന്നും യാത്രക്കാർ പറയുന്നു.

മറ്റ് യാത്രക്കാർ മുന്നറിപ്പ് നൽകിയെങ്കിലും, ഇതൊന്നും ചെവിക്കൊള്ളാതെ വിദ്യാർഥികൾ ബഹളം തുടർന്നു.

യാത്രക്കാർ ഇത് വീഡിയോ എടുത്ത് യൽചെനഹള്ളി മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി.

യൽചെനഹള്ളി മെട്രോ സ്‌റ്റേഷനിൽ വെച്ച് തന്നെ സുരക്ഷാ ജീവനക്കാരും ഹോം ഗാർഡ് ജീവനക്കാരും വിദ്യാർത്ഥികളെ പിടികൂടുകയായിരുന്നു.

മെട്രോയുടെ വസ്തുവകകൾ ദുരുപയോഗം ചെയ്ത വിദ്യാർത്ഥികൾക്ക് 500 രൂപ പിഴ ചുമത്തുകയും മെട്രോയിലെ അത്തരം പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts