സന്തോഷ് പണ്ഡിറ്റ് മലയാളിയല്ല ? അവതാരകന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി താരം 

0 0
Read Time:4 Minute, 41 Second

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിക്കുകയും പിന്നീട് ഏറെ ചിരിക്കുകയും ചെയ്‌ത താരമാണ് സന്തോഷ് പണ്ഡിറ്റ്.

നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് സന്തോഷ്.

ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റിനെ പരിഹാസിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും മലയാളികൾ കണ്ടിരുന്നു.

അന്നും ഒറ്റയ്ക്ക് നിന്ന് പോരാടി മുടക്ക് മുതലും ഇരട്ടിയും സന്തോഷ് പണ്ഡിറ്റ് സമ്പാദിച്ചു.

തന്നെ പരിഹസിക്കാൻ ആര് ശ്രമിച്ചാലും വ്യക്തവും കൃത്യവുമായ മറുപടി നൽകിയെ സന്തോഷ് പണ്ഡിറ്റ് മടങ്ങാറുണ്ട്.

കൃഷ്ണനും രാധയും സിനിമയുടെ പ്രമോഷൻ സമയത്ത് ഗൂഗിളിന്റെ സെർച്ച് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു പണ്ഡിറ്റെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സിനിമ റിലീസ് ആയപ്പോൾ ആൾക്കാർ തെറി വിളിക്കാനാണെങ്കിലും പൈസ കൊടുത്ത് തീയേറ്ററിൽ കേറി കൃഷ്ണനും രാധയും കണ്ടു.

പിന്നെയും നിരവധി സന്തോഷ് പണ്ഡിറ്റ് സിനിമകളുണ്ടായി. പതിയെ ചാനലുകൾ സന്തോഷിനെ അതിഥിയായി കൊണ്ട് വന്ന് പരിപാടികൾ ചെയ്തു.

ആർക്ക് വേണമെങ്കിലും സിനിമ പിടിച്ച് തീയേറ്ററിൽ റിലീസ് ചെയ്യാം എന്ന തോന്നൽ സന്തോഷ് പണ്ഡിറ്റ് സിനിമകളായിരുന്നു.

ഇന്ന് സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് ഒരു ചാനൽ പരിപാടിയിൽ വിളിച്ച് അവിടുത്തെ ഒരു കൂട്ടം കലാകാരൻമാർ സന്തോഷിനെ അപമാനിച്ചപ്പോൾ മലയാളികൾ പ്രതികരിച്ചത് അതിന് വലിയൊരു ഉദാഹരണമാണ്.

സ്വന്തം സിനിമ അതിശയകരമായി മാർക്കറ്റ് ചെയ്ത് വിജയിപ്പിച്ച ആളെന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽമീഡിയ അടക്കം അദ്ദേഹത്തെ പുകഴ്ത്തുന്നത്.

ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ മലയാളിയാണോ എന്ന ചോദ്യത്തിന് സന്തോഷ് പണ്ഡൻ നൽകിയ മറുപടി ശ്രദ്ധനേടുന്നത്.

സന്തോഷ് പണ്ഡിറ്റ് മലയാളിയാണോ എന്നാണ് അവതാരകൻ ആദ്യം ചോദിച്ചത്. എന്നാൽ മൗനമായിരുന്നു സന്തോഷിന്റെ മറുപടി.

മലയാളിയാണെന്ന് പറഞ്ഞ് മലയാളികളെ കബിളിപ്പിച്ചുവോ യഥാർത്ഥത്തിൽ സന്തോഷ് പണ്ഡിറ്റ് ഉത്തർ പ്രദേശുകാരനല്ലേ എന്നാണ് പിന്നീട് അവതാരകൻ ചോദിച്ചത്.

ഇതല്ലാതെ വേറെ എന്തെങ്കിലും ചോദിക്കൂവെന്നാണ് അപ്പോഴും സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി.

ഉത്തർപ്രദേശുകാരനായിട്ടും പ്രശസ്തിക്ക് വേണ്ടിയും സിനിമയ്ക്ക് വളക്കൂറുള്ള മണ്ണ് കേരളമാണെന്ന് തിരിച്ചറിഞ്ഞിട്ടും കേരളത്തിൽ വന്നതല്ലേയെന്ന് അവതാരകൻ ചോദിച്ചപ്പോഴും സന്തോഷ് പണ്ഡിറ്റ് മൗനം പാലിച്ചു.

ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ താരം മറുപടി നൽകിയത് ഇങ്ങനെയായിരുന്നു… ‘ഞാൻ അന്ന് മുതൽ ഇന്ന് വരെ പറഞ്ഞിട്ടുള്ളത് സിനിമയെ ബിസിനസായി കാണുന്നുണ്ട്. ഞാൻ പെർഫെക്ടാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല.’ ‘പിന്നെ ഞാൻ എങ്ങനെ മലയാളികളെ കബിളിപ്പിക്കും.

ഉത്തരപ്രദേശുകാരനാണോ അല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ തയ്യാറല്ല.

അതുപോലെ തന്നെ സന്തോഷ് മലയാളി ആയാലും ബംഗാളി ആയാലും അത് ഈ ലോകത്ത് ഒരാളെയും ബാധിക്കുന്ന വിഷയമല്ലെന്നും’, താരം ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts