ബെംഗളൂരു: ബെംഗളൂരുവിൽ വനിതാ ഓട്ടോ ഡ്രൈവർമാരുടെ എണ്ണം വർദ്ധിക്കുന്നു. സാമ്പത്തികമായി സ്ഥിരത കൈവരിക്കാൻ ഈ ജോലി അവരെ സഹായിച്ചതായി വനിതാ ഓട്ടോഡ്രൈവർ പറയുന്നു.
ആദർശ് ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനിൽ 14,000 അംഗങ്ങളുണ്ട്, അതിൽ 18 പേർ മാത്രമാണ് സ്ത്രീകൾ. “ഇത് ഒരു ചെറിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും അതൊരു തുടക്കമാണ്. അവരിൽ ഭൂരിഭാഗവും ഏകദേശം ഒരു വർഷം മുമ്പാണ് ഈ യൂണിയനിൽ ചേർന്നത്. ഇപ്പോൾ അവരുടെ എണ്ണം കൂടുകയാണ്. നിലവിൽ, 30 വനിതാ ഡ്രൈവർമാരെ കൂടി പരിശീലിപ്പിക്കുന്നുണ്ട്.
കൊവിഡ് മൂലമുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങളുടെ വരവിനും വനിതാ ഓട്ടോ ഡ്രൈവർമാരുടെ എണ്ണം വർദ്ധിക്കുന്നുത്തിന് ഒരു പങ്കുണ്ട് എന്നും പറയപ്പെടുന്നു. “ഇലക്‌ട്രിക് ഓട്ടോ വനിതാ ഓട്ടോ ഡ്രൈവർമാർക്ക് ഒരു അനുഗ്രഹമാണ്. അവ ഓടിക്കാൻ എളുപ്പമാണ്. ഇലക്ട്രിക് ഓട്ടോകളിൽ സ്ത്രീകൾ കൂടുതൽ സുഖകരമാണെന്നും വനിതാ ഓട്ടോ ഡ്രൈവർമാർ പറയുന്നു.