0
0
Read Time:58 Second
ബെംഗളൂരു : ഡ്രൈവറുടെ നിയന്ത്രണം വിട്ട് സ്വകാര്യ എസി സ്ലീപ്പർ കോച്ച് ബസ് മറിഞ്ഞു്. ഹുബ്ലി താലൂക്കിലെ പാലായ്ക്ക് സമീപം ദേശീയപാത നാലിൽ ഇന്നലെ രാവിലെയാണ് സംഭവം.
ബംഗളുരുവിൽ നിന്ന് ബെൽഗാമിലേക്ക് പോവുകയായിരുന്ന സീബേർഡ് സ്ലീപ്പർ കോച്ച് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തിൽ ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റുചിലർക്ക് നിസാര പരിക്കുണ്ട്, അവരെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
റൂറൽ സ്റ്റേഷൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല