Read Time:1 Minute, 0 Second
ബെംഗളുരു: കടയ്ക്ക് മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത മലയാളി വ്യാപാരിയെ ഗുണ്ടാസംഘം കുപ്പികൊണ്ട് കുത്തി പരിക്കേൽപിച്ചു.
പരിക്കേറ്റ കണ്ണൂർ ചക്കരയ്ക്കൽ സ്വദേശി അബ്ദുൽ സമദിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈസൂരരു റോഡ് ഗൗരി പാളയയില്‍ സമദ് നടത്തുന്ന പലചരക്ക് കടയ്ക്ക് മുന്നിൽ ഇന്നലെ വൈകിട്ട് 6 നാണ് സംഭവം.
പരസ്യ മദ്യപാനം ചോദ്യം ചെയ്തതോടെ 8 പേരടങ്ങുന്ന സംഘം മർദിക്കുകയും മദ്യക്കുപ്പി പൊട്ടിച്ച് മുഖത്ത് കുത്തുകയുമായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി