ബെംഗളുരു: പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു ബൊണ്‍ഡെല്‍ ഓഫീസിലെ ഗുണനിലവാരം പരിശോധന വിഭാഗം ജൂനിയര്‍ എഞ്ചിനിയര്‍ റോണാള്‍ഡ് റോബൊയെയാണ് അറസ്റ്റ് ചെയ്തത്.
കരാറുകാരൻ പ്രഭാകര്‍ നായ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത ഒരുക്കിയ കെണിയില്‍ എഞ്ചിനീയര്‍ കുടുങ്ങുകയായിരുന്നു.
ബെല്‍ത്തങ്ങാടി താലൂക്കില്‍ രണ്ട് പട്ടികജാതി,വര്‍ഗ കോളനികളിലെ പ്രവൃത്തികളുടെ പരിശോധന റിപ്പോര്‍ട്ട് നല്‍കുന്നതിന് 22,000 രൂപയാണ് എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
കരാറുകാരന്റെ പരാതി സ്വീകരിച്ച് ലോകായുക്ത പോലീസ് സൂപ്രണ്ട് സി.എ.സൈമന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുകയും അടയാളപ്പെടുത്തിയ നോട്ടുകളുമായി കരാറുകാരനെ പിഡബ്ല്യുഡി ഓഫീസില്‍ എഞ്ചിനിയിറുടെ അരികിലേക്ക് അയച്ച ലോകായുക്ത പോലീസ് പിന്തുടര്‍ന്ന് പണം കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.