ബെംഗളൂരു: നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരണപ്പെട്ടു. പാലക്കാട് കൊടുവയൂർ കക്കയൂർ സ്വദേശി ആർമുഖൻ എന്നവരുടെ മകൻ അരുൺ (27) ആണ് ഇന്ദിരാ നഗർ എച്ച് എ എൽ 2nd സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിൽ കുഴഞ്ഞുവീണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം മരണ കാരണത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചാണ് അരുൺ രണ്ട് മാസം മാത്രമേ ആയുള്ളൂ ഇവിടെ എത്തിയിട്ട്.
മൃതദേഹം ചിൻമയ്യ മിഷൻ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എ.ഐ.കെ.എം.സി.സി അൾസൂർ ഏരിയാ നേതാക്കളായ റഷീദ്, ജുനൈദ് എന്നിവർ ഹോസ്പിറ്റലിൽ എത്തി ഒപ്പം ഉള്ളവർക്ക് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തു.
നാട്ടിൽ നിന്നും ബന്ധുക്കൾ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട് കാലത്ത് അവർ എത്തിയതിനു ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.