Read Time:1 Minute, 14 Second
മീശക്കാരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ മീശ വിനീത് വീണ്ടും പൊലീസിന്റെ പിടിയില്‍.
ഇത്തവണ അറസ്റ്റിലായത് യുവാവിനെ ആക്രമിച്ച കേസിലാണ്.
മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പൊലീസ് ഇയാളെ പിടികൂടിയത്.
ഇക്കഴിഞ്ഞ 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മീശവിനീത് ഉള്‍പ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു.
കേസില്‍ മീശ വിനീത് മൂന്നാം പ്രതിയാണ്. മറ്റ് പ്രതികളെ പിടികൂടിയിട്ടില്ല.
ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം നേരത്തെ നിരവധി കേസുകളില്‍ മീശക്കാരന്‍ പോലീസ് പിടിയില്‍ ആയിരുന്നു.