Read Time:1 Minute, 6 Second
മൈസൂരു: മൈസൂരു ദസറ കാഴ്ചകൾ കാണാൻ സന്ദർശകരുടെ പ്രവാഹം. നവരാത്രിയോട് അനുബന്ധിച്ചുള്ള തുടർച്ചയായ അവധി ലഭിച്ചതോടെ കുടുംബസമേതം കൊട്ടാര നഗരത്തിലേക്ക് എത്തുന്നവരുടെ തിരക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേയിൽ പലയിടങ്ങളിലും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. കൊട്ടാരം , മൃഗശാല , ചാമുണ്ഡി ഹിൽസ്, കെ ആർ എസ് അണകെട്ട്, ശ്രീരംഗപട്ടണ , രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവ സന്ദർശിക്കാനാണ് കൂടുതൽ പേരും എത്തുന്നത്.
അയൽസംസ്ഥാനങ്ങളിൽ നിന്നും മൈസൂരുവിലേക്കുള്ള ടാക്സി വാഹനങ്ങൾക്ക് 24 വരെ നികുതി ഇളവ് പ്രഖ്യാപിച്ചതോടെ കേരള തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് എത്തുന്നത്.