സിനിമാ ലോകത്തു നിന്നും മൊട്ടിട്ട പ്രണയവും തുടർന്നുള്ള വിവാഹവും ഏവരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള കുടുംബ ജീവിതവും മുന്നോട് കൊണ്ടുപോകുന്ന താരങ്ങളാണ് നടി നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും.
ഇന്ന് രണ്ട് മക്കളും ഒന്ന് രണ്ടു ബിസിനസുകളും സിനിമാ ലോകവും ചേരുന്ന ഒരു വലിയ കുടുംബമാണ് നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും.
ഇരുവർക്കുമിടയിൽ വർഷങ്ങൾ നീണ്ടുനിന്ന അഗാധമായ പ്രണയം കഴിഞ്ഞ വർഷമാണ് വിവാഹത്തിൽ കലാശിച്ചത്. എന്നാൽ ഇവരുടെ പ്രണയത്തിന് എട്ടു വയസായിയിരിക്കുകയാണ്.
നായിക കാദംബരിയെ സംവിധായകൻ വിഗ്നേഷ് ശിവൻ ആദ്യമായി നയൻ മാം എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കണ്ടുമുട്ടിയ വേളയാണ് ‘നാനും റൗഡി താൻ’ എന്ന വിജയ് സേതുപതി നായകനായ സിനിമയുടെ ലൊക്കേഷൻ.
കഴിഞ്ഞ ദിവസമാണ് നയൻതാരയെ പ്രണയിക്കാൻ വിക്കിക്ക് കാരണമായ ആ വലിയ അവസരമായ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ എട്ടു വർഷങ്ങൾ പൂർത്തിയാക്കിയത്. പാണ്ടിയനും കാദംബരിയും അവരുടെ സംവിധായകനും ചേർന്ന് കേക്ക് മുറിച്ചായിരുന്നു ആ നിമിഷം ആഘോഷമാക്കിയത്. ദമ്പതികൾക്കൊപ്പം നടൻ വിജയ് സേതുപതിയും ഒത്തുചേർന്നു