വ്യാജരേഖകൾ ചമച്ചതിന് മൂന്ന് പേർ പിടിയിൽ; അതിലൊന്ന് കർണാടക മന്ത്രിയുടെ അനുയായി

0 0
Read Time:1 Minute, 52 Second

വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണ രസികേട്ടുമായി ബന്ധപ്പെട്ട് നഗരവികസന മന്ത്രി ബയരതി സുരേഷിന്റെ അടുത്ത അനുനയികൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.

കംപ്യൂട്ടർ ഉപയോഗിച്ച് വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് രേഖകൾ, പാൻ കാർഡുകൾ, മറ്റ് പ്രധാന രേഖകൾ എന്നിവ ഉണ്ടാക്കിയതിനാണ് മൂന്ന് പേരെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

മൗനേഷ് കുമാർ , ഭഗത്, രാഘവേന്ദ്ര എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത് അതിൽ മൗനേഷ് മന്ത്രിയുടെ അടുത്തയാളാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്

മന്ത്രി എന്ന നിലയിൽ തന്നെ കാണാനും ഫോട്ടോയെടുക്കാനുമെത്തുന്ന നൂറുകണക്കിന് ആളുകളുമായി താൻ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്ന് അറസ്റ്റിനോട് പ്രതികരിച്ച മന്ത്രി സുരേഷ കുറിച്ചു.

എല്ലാവരും തന്നോട് അടുപ്പമുള്ളവരാണെന്ന് അവകാശപ്പെട്ടാൽ എന്താണ് പറയേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ മുൻ ബി.ജെ.പി മുഖ്യമന്ത്രിക്കും ഒരു പ്രാദേശിക എം.എൽ.എക്കും ഒപ്പമുള്ള ഫോട്ടോകൾ പ്രതിയുടെ പക്കലുണ്ടായിരുന്നുവെന്നും ” ബംഗളൂരുവിലെ ഒരു മുൻ കോർപ്പറേറ്ററുടെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts