Read Time:1 Minute, 8 Second
ബെംഗളൂരു: സർജാപുരയ്ക്കടുത്ത് സോംപുരയിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന 13 ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടുപേർ മോഷ്ടിച്ചു.
സോംപുരയിലെ സബ് രജിസ്ട്രാർ ഓഫീസിന് സമീപം പാർക്ക് ചെയ്ത കാറിൽ നിന്നും വെള്ളിയാഴ്ച ഉച്ചയോടെയാണ് പണം മോഷ്ടിച്ചത്.
സിസിടിവി കാമറയിലാണ് ഈ മോഷണ ദൃശ്യങ്ങൾ പതിഞ്ഞത്.
ബിഎംഡബ്ല്യു എക്സ് 5 കാറിന്റെ ജനൽ ഗ്ലാസ് തകർത്ത് ഒരാൾ അകത്ത് സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുന്നത് വീഡിയോയിൽ കാണാം.
ബെംഗളൂരു ആനേക്കൽ താലൂക്കിൽ താമസിക്കുന്ന ബാബു എന്ന വ്യക്തിയുടേതാണ് കാർ.
സംഭവത്തിൽ സർജാപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.