ഇന്ന് മഹാനവമി; രാജ്യത്തെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍

0 0
Read Time:1 Minute, 53 Second

നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍.

പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്.

നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ.

വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍.പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ പ്രധാനം.

ഗര്‍ബയോടൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ദണ്ഡിയ നൃത്തം ചെയ്യുന്നു.   ബംഗാളിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും നവരാത്രിക്ക് പ്രധാനം ദുര്‍ഗാ പൂജയാണ്.

ജാതിമത വ്യത്യാസമില്ലാതെ, ആഘോഷത്തില്‍ പങ്കെടുക്കുവാനും കാഴ്ചകള്‍ ആസ്വദിക്കാനും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് നിരവധി സഞ്ചാരികളും എത്താറുണ്ട്.

കേരളത്തില്‍ ദേവീ പ്രാര്‍ത്ഥനയുടെ ദിവസമാണ് മഹാനവമി. ആയുധ പൂജയും പ്രധാനം.

ക്ഷേത്രങ്ങളിലൊരുക്കിയ പുസ്തക പൂജ മണ്ഡപങ്ങളില്‍ ഇന്ന് പ്രത്യേകം പൂജകള്‍ നടക്കും. നാളെയാണ് വിജയദശമി.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts