രാജി വ്യക്തിപരമായി തീരുമാനമെന്ന് ഗൗതമി വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി പിന്തുണച്ചില്ല, ആരോപണ വിധേയന് വഴിവിട്ട സഹായം ചെയ്‌തെന്നും ആക്ഷേപം
നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രനിര്‍മ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകള്‍ നല്‍കുന്നതിനായിട്ടാണ് താന്‍ 25 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു.
വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നിന്നില്ലെന്നത് എടുത്ത് പറഞ്ഞാണ് രാജിവെച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.
വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി ആരോപിച്ചു. ബില്‍ഡര്‍ അളകപ്പന്‍ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.